ദോഹ: റീലുകളും ഷോർട് ഫിലിമുകളും കണ്ടന്റ് ക്രിയേഷനുകളും വഴി ലക്ഷക്കണക്കിന് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ പ്ലാൻ സിയുടെ വിജയയാത്ര ആഘോഷിക്കുന്നതിനായി സംഘടിപ്പിച്ച “പ്ലാൻ സി – ഫിയസ്റ്റാ നൈറ്റ്” ദോഹയിൽ കലാസാംസ്കാരിക നിറസാന്നിധ്യങ്ങളോടെ അരങ്ങേറി.ദോഹയിലെ മദീനത്തിലെ ഡൈനാമിക് സ്പോർട്സിൽ സംഘടിപ്പിച്ച പരിപാടിയിൽ പ്ലാൻ സി-യുടെ മുന്നിലും പിന്നിലും അണിനിരന്ന കലാകാരന്മാരും സുഹൃത്തുക്കളും, മാധ്യമ–സാംസ്കാരിക രംഗത്തെ പ്രമുഖരും സാന്നിധ്യം വഹിച്ചു.
സിനിമ രംഗത്ത് ശ്രദ്ധേയ സാന്നിധ്യമാകുന്ന ദോഹയിലെ പ്രിയപ്പെട്ട ചന്ദ്രമോഹൻ, ഹരിപ്രശാന്ത് വർമ്മ, RJ സൂരജ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. അതോടൊപ്പം, പ്ലാൻ സി-യുടെ പിന്നണിയിലെ നെടുംതൂണുകളായ ഡയറക്ടർ സുഹൈൽ കൊരമ്പയിൽ, ക്യാമറ കൈകാര്യം ചെയ്യുന്ന ഷംനാസ് സുലൈമാൻ എന്നിവരെയും ആദരിച്ചു.
റിയാസ് കരിയാട്, റീലോവ് രാമചന്ദ്രൻ, ഷബിത്, ജാൻസി റാണി, ഫൗസിയ എന്നിവരുടെ സംഗീതവിരുന്നിനാലും, സുനീതി & ടീം അവതരിപ്പിച്ച ആവേശഭരിതമായ നൃത്തപരിപാടികളാലും നിറഞ്ഞു.അബ്ദുൽ റൗഫ് കൊണ്ടോട്ടി, അഡ്വ. ......
ദോഹ:ഖത്തർ പൗരന്മാർക്കായി സബ്സിഡി നിരക്കിൽ ലഭ്യമാകുന്ന ഭക്ഷ്യവസ്തുക്കൾ ഇനി വീടുകളിലെത്തിക്കുന്ന ഹോം ഡെലിവറി സേവനം ആരംഭിക്കുന്നതായി വാണിജ്യ വ്യവസായ മന്ത്രാലയം (Ministry of Commerce and Industry) അറിയിച്ചു. Rafeeqയും Snoonuവുമുമായി സഹകരിച്ചാണ് പുതിയ സേവനം നടപ്പിലാക്കുന്നതെന്ന് മന്ത്രാലയം സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യക്തമാക്കി.
പുതിയ പദ്ധതിയുടെ ഭാഗമായി, അർഹരായ ഗുണഭോക്താക്കൾക്ക് രാജ്യവ്യാപകമായി അവരുടെ ഭക്ഷ്യ റേഷൻ സാധനങ്ങൾ നേരിട്ട് വീടിന്റെ വാതിൽക്കൽ ലഭിക്കും.വിതരണത്തിന്റെ കൃത്യതയും സുരക്ഷയും ഉറപ്പാക്കുന്നതിനായി, ഗുണഭോക്താക്കൾക്ക് വെരിഫിക്കേഷൻ കോഡ് അയച്ചു തിരിച്ചറിയൽ സ്ഥിരീകരിച്ച ശേഷമായിരിക്കും ഡെലിവറി പൂർത്തിയാക്കുക.
ഈ സേവനത്തിനായി 25 ഖത്തർ റിയാൽ ഡെലിവറി ഫീസ് ഈടാക്കുമെന്ന് മന്ത്രാലയം അറിയിച്ചു. ......
ദോഹ:ഖത്തറിലെ ഫ്ലാമിംഗോ റെസ്റ്റോറന്റ് താൽക്കാലികമായി അടച്ചുപൂട്ടിയതായി പൊതുജനാരോഗ്യ മന്ത്രാലയം (MoPH) അറിയിച്ചു. മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് നടപടി പ്രഖ്യാപിച്ചത്.
ഡിസംബർ 17, 2025 മുതൽ പ്രാബല്യത്തിൽ വന്ന അടച്ചുപൂട്ടൽ 30 ദിവസം തുടരും. ......
ദോഹ: ഖത്തറിൽ ഫാമിലി റെസിഡൻസ് വിസയിൽ കഴിയുന്ന പ്രവാസികൾക്ക് തൊഴിൽ വിപണിയിൽ പ്രവേശിക്കാൻ അവസരം നൽകുന്ന സേവനത്തിന്റെ വിശദമായ മാർഗനിർദേശങ്ങൾ തൊഴിൽ മന്ത്രാലയം പുറത്തിറക്കി. മന്ത്രാലയം മുഖേന അപേക്ഷ നൽകി ഫാമിലി റെസിഡൻസ് വിസയെ വർക്ക് റെസിഡൻസ് വിസയായി മാറ്റാൻ കഴിയുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
സർക്കാർ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച വിവരങ്ങൾ പ്രകാരം, ജോലി നൽകാൻ താൽപര്യമുള്ള സ്ഥാപനം (എംപ്ലോയർ) അല്ലെങ്കിൽ തൊഴിൽ രംഗത്ത് പ്രവേശിക്കാൻ ആഗ്രഹിക്കുന്ന വ്യക്തി നേരിട്ട് അപേക്ഷ സമർപ്പിക്കാം. ......
ദോഹ:2026-ലെ World Best Cities Report-ൽ ഇടം നേടി ഖത്തറിന്റെ തലസ്ഥാനം ദോഹ വീണ്ടും ആഗോള ശ്രദ്ധ ആകർഷിക്കുന്നു. റെസണൻസ് കൺസൾട്ടൻസി പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം, സാമ്പത്തിക വളർച്ച, ആധുനിക അടിസ്ഥാന സൗകര്യങ്ങൾ, ഉയർന്ന ജീവിത നിലവാരം തുടങ്ങിയ മേഖലകളിൽ ദോഹ കൈവരിച്ച സ്ഥിരമായ പുരോഗതിയാണ് ഈ നേട്ടത്തിന് അടിസ്ഥാനം.
തൊഴിൽ മേഖലയിലെ മികച്ച പ്രകടനം ദോഹയുടെ ശക്തമായ സമ്പദ്വ്യവസ്ഥയെ പ്രതിഫലിപ്പിക്കുന്നു. ......
ദോഹ: ദോഹ: ഖത്തറിലെ പ്രമുഖഭക്ഷ്യ-സാംസ്കാരിക ഉത്സവമായ 15-ാമത്
ഖത്തർ ഇന്റർനാഷണൽ ഫുഡ് ഫെസ്റ്റിവൽ (QIFF) 2026 ജനുവരി 14 മുതൽ 24 വരെ ദോഹയിലെ 974 സ്റ്റേഡിയത്തിൽ നടക്കുമെന്ന് വിടിറ്റ് ഖത്തർ അറിയിച്ചു.
പ്രാദേശികവും അന്താരാഷ്ട്രവുമായ റെസ്റ്റോറന്റുകൾ, പ്രശസ്ത ഷെഫ്മാർ നയിക്കുന്ന ലൈവ് കുക്കിംഗ് ഷോകൾ, കുടുംബ സൗഹൃദ വിനോദ സാംസ്കാരിക പരിപാടികൾ എന്നിവ ഉൾപ്പെടുത്തി വിപുലമായ പരിപാടികളാണ്
ലോക രുചികൾ ഒന്നിക്കുന്ന വേദിയിൽ
ഒരുക്കുന്നത്.‘ഡിന്നർ ഇൻ ദ സ്കൈ’ അനുഭവത്തിന്റെ മടങ്ങിവരവ്, ജനപ്രിയ മാർക്കറ്റ് മേഖല, ഡ്രോൺ ഷോകൾ, കുക്കിംഗ് സ്റ്റുഡിയോയിലെ ഇന്ററാക്ടീവ് സെഷനുകൾ, പുതിയ റെസ്റ്റോറന്റുകളുടെ അവതരണങ്ങൾ, QIFF റിംഗ് പോലുള്ള പ്രത്യേക ഇൻസ്റ്റലേഷനുകൾ എന്നിവ ഉൾപ്പെടും. വാരാന്ത്യങ്ങളിലും പ്രവൃത്തി ദിവസങ്ങളിലും വ്യത്യസ്ത സമയക്രമത്തിലാണ് ഫെസ്റ്റിവലിന്റെ സന്ദർശനസമയം ക്രമീകരിച്ചിരിക്കുന്നത്.
രുചിയും വിനോദവും ഒന്നിക്കുന്ന QIFF ലേക്ക്
പ്രവൃത്തി ദിവസങ്ങളിൽ വൈകുന്നേരം 4 മുതൽ രാത്രി 11 വരെ, വാരാന്ത്യങ്ങളിൽ വൈകുന്നേരം 3 മുതൽ രാത്രി 1 വരെയാണ് സന്ദർശകസമയം. ......
ദോഹ : ഖത്തർ മ്യൂസിയംസും (QM) ഇന്ത്യയിലെ നിത മുകേഷ് അംബാനി കൾച്ചറൽ സെന്ററും (NMACC) തമ്മിൽ അഞ്ചുവർഷത്തേക്കുള്ള പങ്കാളിത്ത കരാറിൽ ഒപ്പുവെച്ചു.ഖത്തർ മ്യൂസിയംസ് ചെയർപേഴ്സൺ ഷെയ്ഖ അൽ മയ്യാസ ബിൻത് ഹമദ് ബിൻ ഖലീഫ അൽ താനിയും, റിലയൻസ് ഇൻഡസ്ട്രീസ് ഡയറക്ടർ ഈഷ അംബാനിയും ചേർന്നാണ് കരാർ ഒപ്പുവെച്ചത്. കുട്ടികൾക്ക് ആധാരമാക്കിയ നവീന പഠന മാതൃകകൾ ഇന്ത്യയിലും ഖത്തറിലും നടപ്പാക്കുകയാണ് ഈ സഹകരണത്തിന്റെ പ്രധാന ലക്ഷ്യം.
ദോഹയിലെ ഖത്തർ നാഷണൽ മ്യൂസിയത്തിൽ നടന്ന ചടങ്ങിലാണ് കരാർ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ......